ന്യൂഡൽഹി: കിംഗ്സ് വേ കാന്പ് ബ്ലെസഡ് സാക്രമെന്റ് സീറോ മലബാർ ഇടവകയിൽ വി. തോമാശ്ലീഹായുടെ തിരുനാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ജൂലൈ 8 ഞായറാഴ്ച ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുനാൾ കുർബാനയ്ക്ക് റവ . ഫാ. അനീഷ് MCBS മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികനായി വികാരി റവ. ഫാ. സിജോ ഇടക്കരോട് പങ്കെടുത്തു. രൂപം വെഞ്ചരിപ്പ് , ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ചവിതരണം എന്നിവ തിരുനാളിനോടനുബന്ധിച്ചു നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വി. തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു
10:25 PM Jul 09, 2018 | Deepika.com