ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ 2018-19 ലെ മതബോധന വർഷാരംഭത്തിന് തുടക്കം കുറിച്ചു. ദിൽഷാദ് ഗാർഡനിലെ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് വിജയികൾക്കും മികച്ച സണ്‍ഡേ സ്കൂളിനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വികാരി ജനറാൾ മോണ്‍. ജോസ് വെട്ടിക്കൽ, ഫാ. സിറിയക് കൊച്ചാലുങ്കൽ, മതബോധന വിദ്യാഭ്യാസ ഡയറക്ടർ ഫാ. സാന്േറാ പുതുമനക്കുന്നത്ത്, സെക്രട്ടറി റെജി തോമസ് എന്നിവർ സംസാരിച്ചു. ഈ വർഷത്തെ ലോഗോ, ഡയറി, കലണ്ടർ എന്നിവയുടെ പ്രകാശനം മാർ കുര്യാക്കോസ് ഭരണികുളങ്ങര, മോണ്‍. ജോസ് വെട്ടിക്കൽ, ഫാ. ഡേവിസ് കല്യാത്ത് പറന്പിൽ എന്നിവർ നിർവഹിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫരീദാബാദ് രൂപത മതബോധനവർഷാരംഭത്തിനു തുടക്കം കുറിച്ചു
01:05 AM Jul 03, 2018 | Deepika.com