ന്യൂഡൽഹി: ദേശീയ വായനപക്ഷാചരണത്തിന്റെ ഭാഗമായി ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന വായനാചരണം തുടങ്ങി. പട്ടേൽ നഗർ ഓം സായി ബിൽഡിംഗിൽ നടന്ന ചടങ്ങ് കല്ലറ മനോജ് ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ ക്വിസ് പ്രോഗ്രാം, പ്രസംഗമത്സരം, ചെറുകഥാ വായന, ഗ്രീപ്പ് റീഡിംഗ്, ഡൽഹി മലയാളികളിലെ എഴുത്തുകാരുടെ സംഗമം എന്നിവ സംഘടിപ്പിക്കും. റീഡിംഗ് മിഷൻ 2022യുടെ ഭാഗമായി നാലുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി കൈകോർക്കും.
റിപ്പോര്‍ട്ട്: കല്ലറ മനോജ്
ശ്രീനാരായണ വിചാരകേന്ദം ദേശീയ വായനപക്ഷാചരണം തുടങ്ങി
09:16 PM Jun 25, 2018 | Deepika.com