ആലപ്പുഴയുടെ ദൃശ്യഭംഗിയിൽ ഒരു മരിയൻ ആൽബം; ശ്രദ്ധേയമായി ആശ്രയതാരം

04:17 PM May 27, 2022 | Deepika.com

ആലപ്പുഴയുടെ ദൃശ്യഭംഗിയില്‍ ഒരുങ്ങിയ പരിശുദ്ധ കന്യാമറിയത്തിന്‍റെ മനോഹരമായ സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. ആശ്രയതാരം എന്ന ആൽബത്തിലെ മനതാരിൽ കുളിരൊന്നൊരീണമായി എന്നു തുടങ്ങുന്ന ഗാനമാണ് ആസ്വാദകമനം കവരുന്നത്.

ടെസിൻ ഷാരോൾ വരികളെഴുതിയ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സിനോ ആന്‍റണിയാണ്. ഓവിയ ടെസ് അഗസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാരോൺ തോമസാണ് ആൽബം നിർമിച്ചിരിക്കുന്നത്.

ഡോ.എബ്രഹാം മാർ യൂലിയോസ്, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ, പ്രശസ്ത സിനിമാ സംവിധായകൻ ലിയോ തദേവൂസ് എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.