ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പന്ത്രണ്ടി'ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജൂണ്‍ 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
"എന്റെ അതിരിനകത്താ സാറ് വേലികെട്ടിയിരിക്കുന്നത്
10:03 PM May 07, 2022 | Deepika.com