രജീഷ വിജയന് പ്രധാന വേഷത്തിലെത്തുന്ന "കീടം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. രജീഷ വിജയനൊപ്പം വിജയ് ബാബു, ശ്രീനിവാസന്, മണികണ്ഠന് പട്ടാമ്പി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മേയ് 20 നു ചിത്രം തീയേറ്ററുകളില്‍ എത്തും.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് നിര്‍വഹിക്കുന്നു. രഞ്ജിത് ശേഖര്‍ നായര്‍, ആനന്ദ് മന്മധന് , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്.
"പോലീസുകാരെന്താ പൊട്ടന്മാരാണോടാ; അവളൊരു കീടമാണ്'
08:47 PM May 06, 2022 | Deepika.com