മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന പുഴുവിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. നവാഗതയായ റത്തീന ആണ് പുഴു സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അന്തരിച്ച നടൻ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ മേക്കപ്പ്മാനായ എസ്.ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രത്തിന്റെ സഹനിർമാണം.
ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മേയ് 13 ന് സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
അന്ന് കഥ പറയാൻ അവിടെ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു, ഒരു പുഴു!
06:05 PM May 01, 2022 | Deepika.com