മമ്മൂട്ടി ചിത്രം ‘സിബിഐ 5 : ദ ബ്രെയ്ൻ’ ടീസർ എത്തി. എസ്.എന്‍ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ചിത്രം ഏപ്രിൽ അവസാനം തീയറ്ററുകളിലെത്തും. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റിക്കാർഡും സേതുരാമയ്യർക്ക് സ്വന്തമാണ്. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.
മമ്മൂട്ടിയോടൊപ്പം രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്.
സേതുരാമയ്യര്‍ സീരീസിലെ മുന്പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി.
ത്രില്ലടിപ്പിച്ച് സിബിഎ 5; അവേശമായി ടീസർ
06:16 PM Apr 06, 2022 | Deepika.com