സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ സിനിമയുടെ ടീസർ റിലീസ് ചെയ്തു. നവാഗതനായ സജിത്ത് ചന്ദ്രസേനന് ചിത്രം വിധാനം ചെയ്യുന്നു. ഒരുദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം.
അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന് മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ , പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ്. എന്നിവരാണ് അഭിനേതാക്കൾ. ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന സിനിമ കൂടിയാണിത്.
"പലർക്കും പകലിനേക്കാൾ ഇഷ്ടം രാത്രിയാണ്'; ത്രില്ലടിപ്പിച്ച് ത്രയം
09:20 PM Apr 05, 2022 | Deepika.com