അദൃശ്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ത്രില്ലറായിരിക്കും ചിത്രം എന്ന സൂചനയാണ് ടീസര്‍ തരുന്നത്. ചിത്രത്തില്‍ ആരാണ് ഹീറോ, ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.
ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്, നരേയ്ന്, നട്ടി നടരാജന് തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
നവാഗതനായ സാക് ഹാരിസാണ് സംവിധാനം. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍.ഫിലിം ഹൗസ്, എ.എ.എ.ആര്.പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്, പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
തമിഴില്‍ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്.രഞ്ജിന് രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
സസ്പെൻസ് നിറച്ച് അദൃശ്യം; ടീസർ "കിടു'വെന്ന് സോഷ്യൽ മീഡിയ
08:04 PM Jan 09, 2022 | Deepika.com