ബേത്ലഹേമിലേക്കുള്ള യാത്രയാണ് കിസ്മസ് സംഗീതങ്ങള്‍. തിരുപ്പിറവിയുടെ സന്ദേശവുമായി ആസ്വാദകരുടെ മനസിലേക്ക് ഭക്തിയും വിശ്വാസവും പ്രതീക്ഷയുമെല്ലാം നിറയ്ക്കുന്ന രണ്ടു ഗാനങ്ങളുമായെത്തിരിരിക്കുകയാണ് സംഗീത സംവിധായകനായ ഡേവിഡ് ഷോണ്‍.
ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ജയ്ദീപ് ആലപിച്ചിരിക്കുന്ന 'ബേത്ലഹേമിലെ' എന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മധുരമൂറുന്ന സംഗീതത്തിനൊപ്പം ശ്രേയയുടെ ആലാപനം കൂടിയാകുമ്പോള്‍ ഓരോ ശ്രോതാവിനും അത് നവ്യാനുഭൂതിയാണ്.
ജെനസിസ് ക്രിയേഷന്സ്വേണ്ടി ബിജു കൊട്ടാരക്കര നിർമിച്ചിരിക്കുന്ന ആൽബത്തിന് നിതിന്‍ കെ. ചെറിയാന്, ജോണ്സന് കെ.കെ, ലിങ്കു എബ്രഹാം എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ഇതിനു പുറമേ ഡേവിഡ് ഷോണിന്റെ സംഗീതത്തില്‍ തൂമഞ്ഞിതള് എന്ന ഗാനവും ഈ ആഘോഷ നാളില്‍ റിലീസായിട്ടുണ്ട്. നെയാ എം, ഡോ. മുരളി കൃഷ്ണന് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നിതിന്‍ കെ. ചെറിയാൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.
രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴലും കേബ ജെരെമിയയുടെ ഗിറ്റാറും രണ്ടു ഗാനങ്ങളേയും മനോഹരമാക്കിയിരിക്കുന്നു. രണ്ടു ക്രിസ്മസ് ഗാനങ്ങള്‍ ഈ ആഘോഷ നാളില്‍ പുറത്തിറങ്ങുമ്പോഴും അതില്‍ പുതുമയും വ്യത്യസ്തതയും പുലര്‍ത്താന്‍ സംഗീത സംവിധായകന് ഡേവിഡ് ഷോണിനു കഴിഞ്ഞിട്ടുണ്ട്.