ശാ​ന്ത​മാ​യ വ​രി​ക​ളും സം​ഗീ​ത​വു​മാ​യി 'മ​ഞ്ഞും പു​ത​ച്ചു​റ​ങ്ങു​ന്ന രാ​ത്രി'

06:58 PM Dec 22, 2021 | Deepika.com

പ്രി​ൻ​സ് മൈ​ക്കി​ൾ ഒ​രു​ക്കി​യ 'മ​ഞ്ഞും പു​ത​ച്ചു​റ​ങ്ങു​ന്ന രാ​ത്രി' എ​ന്ന ക്രി​സ്മ​സ് ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​രു ക്രി​സ്തു​മ​സ് ഗാ​നം ഇ​റ​ക്കി​യാ​ലോ എ​ന്ന കു​ട്ടി ജോ​സ് എ​ന്ന ക​ലാ​കാ​ര​ന്‍റെ മ​ന​സി​ൽ തോ​ന്നി​യ ആ​ഗ്ര​ഹം ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ പ്രി​ൻ​സ് മൈ​ക്കി​ൾ സാ​ക്ഷ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ ഗാ​ന​ങ്ങ​ളെ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള ഒ​രു ഗാ​നം ആ​യി​രി​ക്ക​ണം ഇ​തും എ​ന്ന് ആ​ദ്യ​മേ ത​ന്നെ കു​ട്ടി ജോ​സി​ന് നി​ർ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു.

ബ​ഹ​ള​ങ്ങ​ൾ ഒ​ട്ടും ത​ന്നെ ഇ​ല്ലാ​ത്ത വ​ള​രെ ശാ​ന്ത​മാ​യ വ​രി​ക​ളും സം​ഗീ​ത​വും ആ​ണ് ഫാ. ​ഷാ​ജി ത​ന്പേ​ച്ചി​റ​യു​ടെ ശി​ഷ്യ​ൻ കൂ​ടി​യാ​യ പ്രി​ൻ​സ് മൈ​ക്കി​ൾ ഈ ​ഗാ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സു​ഹൃ​ത്ത് വ​ല​യ​ത്തി​ൽ ത​ന്നെ ഉ​ള്ള ചെ​ന്നൈ​യി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​നി ആ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി ഹൈ​മ എ​ഡ്വേ​ർ​ഡ് ആ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ക്രി​സ്മ​സി​ന്‍റെ ചൈ​ത​ന്യം ഒ​ട്ടും ത​ന്നെ ചോ​ർ​ന്നു പോ​കാ​തെ ആ​ൽ​ബം ചി​ത്രീ​ക​രി​ക്കു​വാ​ൻ ഇ​തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​ഞ്ഞു. ഓ​ഡി​യോ മി​ഖാ​വോ​സ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ് ആ​ണ് ഈ ​ഗാ​നം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.