"തി​ന്നു​ക, കു​ടി​ക്കു​ക, ര​സി​ക്കു​ക, ഇ​താ​ണ് നി​ന്‍റെ അ​പ്പ​ൻ'

09:47 PM Dec 17, 2021 | Deepika.com

സ​ണ്ണി വെ​യ്ൻ, അ​ല​ൻ​സി​യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്ര​മാ​യ ‘അ​പ്പ​ൻ’ സി​നി​മ​യു​ടെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ടൈ​നി ഹാ​ൻ​ഡ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ സ​ണ്ണി വെ​യി​ൻ പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘അ​പ്പ​ൻ’.

മ​ജു​വാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ജു​വി​ന്‍റെ ത​ന്നെ​യാ​ണ് ക​ഥ​യും. അ​ന​ന്യ, ഗ്രേ​സ് ആ​ന്റ​ണി, പോ​ളി വ​ത്സ​ൻ, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ, അ​നി​ൽ കെ ​ശി​വ​റാം, വി​ജി​ലേ​ഷ്, ഉ​ണ്ണി രാ​ജ, അ​ഷ്റ​ഫ്, ദ്രു​പ​ദ് കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ആ​ർ.​ജ​യ​കു​മാ​റും മ​ജു​വും ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം പ​പ്പു, വി​നോ​ദ് ഇ​ല്ല​മ്പ​ള്ളി.

എ​ഡി​റ്റ​ർ കി​ര​ൺ ദാ​സ്, സം​ഗീ​തം ഡോ​ൺ വി​ൻ​സെ​ന്റ്, സി​ങ്ക് സൗ​ണ്ട് ലെ​നി​ൻ വ​ല​പ്പാ​ട്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ദീ​പു ജി ​പ​ണി​ക്ക​ർ, മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട് കൃ​പേ​ഷ് അ​യ്യ​പ്പ​ൻ​കു​ട്ടി, കോ​സ്റ്റ്യൂം സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​സാ​ദ്, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ സു​രേ​ഷ്, സ്റ്റി​ൽ​സ് റി​ച്ചാ​ർ​ഡ്, ജോ​സ് തോ​മ​സ്.