"നി​ങ്ങ​ളു വി​ചാ​രി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ ഉ​ടാ​യി​പ്പാ​ണ് ആ​യാ​ൾ'

09:25 PM Dec 14, 2021 | Deepika.com

ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ദി​ലീ​പും നാ​ദി​ർ​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​കും റി​ലീ​സ്. അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​തി​ക് റോ​ഷ​ൻ, മേ​രാ നാം ​ഷാ​ജി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി ഉ​ർ​വ​ശി എ​ത്തു​ന്നു. ന​സ്‌​ലി​ൻ ആ​ണ് മ​ക​ന്‍റെ വേ​ഷം ചെ​യ്യു​ന്ന​ത്. സി​ദ്ദീ​ഖ്, സ​ലീം​കു​മാ​ർ, ഹ​രി​ശ്രീ അ​ശോ​ക​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് ക​ണാ​ര​ൻ, ശ്രീ​ജി​ത്ത് ര​വി, ജാ​ഫ​ർ ഇ​ടു​ക്കി, കോ​ട്ട​യം ന​സീ​ർ, ഗ​ണ​പ​തി, സാ​ദ്ദീ​ഖ്, പ്ര​ജോ​ദ് ക​ലാ​ഭ​വ​ൻ, ഏ​ലൂ​ർ ജോ​ർ​ജ്, ബി​നു അ​ടി​മാ​ലി, അ​രു​ൺ പു​ന​ലൂ​ർ, അ​നു​ശ്രീ, വൈ​ഷ്ണ​വി, സ്വാ​സി​ക, മ​ഞ്ജു പ​ത്രോ​സ്, നേ​ഹ റോ​സ്, സീ​മാ ജി. ​നാ​യ​ർ, വ​ത്സ​ല മേ​നോ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

സ​ജീ​വ് പാ​ഴൂ​ർ ആ​ണ് തി​ര​ക്ക​ഥ. നി​ർ​മാ​ണം നാ​ഥ് ഗ്രൂ​പ്പ്‌. ഛായാ​ഗ്ര​ഹ​ണം അ​നി​ൽ നാ​യ​ർ. നാ​ദി​ർ​ഷ ത​ന്നെ സം​ഗീ​തം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് വ​രി​ക​ൾ എ​ഴു​തു​ന്ന​ത് ഹ​രി​നാ​രാ​യ​ണ​നാ​ണ്.