ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുര'ത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഉടൻ ചിത്രം പ്രദർശനത്തിനെത്തും. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
പ്രണയം നിറച്ച് "മധുരം'; ഫാമിലിമാനായി ജോജു
10:39 PM Dec 10, 2021 | Deepika.com