പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം! ഹൃദയമാം പുല്‍ക്കൂട് യുട്യൂബില്‍ വൈറലാകുന്നു

12:24 PM Dec 09, 2021 | Deepika.com

ഇത്തവണത്തെ ക്രിസ്മസ് സംഗീത സാന്ദ്രമാക്കി ആനന്ദകരമാക്കാന്‍ സംഗീത ജോണ്‍ രചിച്ച് ജോജി പാണംപറമ്പില്‍
സംഗീതം പകര്‍ന്നു മധുബാലകൃഷ്ണന്‍ ആലപിച്ച മഞ്ഞുപൊഴിയുന്ന രാത്രി... മാമരം കോച്ചുന്ന രാത്രി... എന്ന ഗാനം ഇരുകൈകളും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍.

ഹൃദയമാം പുല്‍ക്കൂട് എന്നാണ് ഈ വീഡിയോ ആല്‍ബത്തിന്റെ പേര്. ഒറ്റദിവസം കൊണ്ട് രണ്ടായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്.

ഗാനോപഹാരത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത് തേജസ് എബിയാണ്. സംഗീത ജോണ്‍ നിര്‍മ്മിച്ച ആ ആല്‍ബം ജെജെ ക്രിയേഷന്‍സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.