ഇ​ത് പു​ഷ്പ​യാ​ണ്, പു​ഷ്പ​രാ​ജ്; 'പു​ഷ്പ ദ ​റൈ​സ്' ' ട്രെ​യ്‌​ല​ർ

08:09 PM Dec 08, 2021 | Deepika.com

അ​ല്ലു അ​ര്‍​ജു​നെ നാ​യ​ക​നാ​ക്കി സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​ഷ്പ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ചി​ത്രം ഡി​സം​ബ​ര്‍ 17 ന് ​തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. 'പു​ഷ്പ ദ ​റൈ​സ്' എ​ന്നാ​ണ് ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ പേ​ര്.

ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ലാ​ണ് വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. ഫ​ഹ​ദി​ന്റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​ണ് 'പു​ഷ്പ'. ആ​ര്യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ല്ലു അ​ര്‍​ജു​നെ സൂ​പ്പ​ര്‍​താ​ര​മാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് സു​കു​മാ​ർ.

ര​ക്ത​ച​ന്ദ​ന ക​ട​ത്തു​കാ​ര​നാ​യ പു​ഷ്പ​രാ​ജാ​യി​ട്ടാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ എ​ത്തു​ന്ന​ത്. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലും മാ​ന​റി​സ​ത്തി​ലു​മാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ പു​ഷ്പ​യി​ല്‍ എ​ത്തു​ന്ന​ത്. 250 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്റെ​യും മു​ട്ടം​സെ​ട്ടി മീ​ഡി​യ​യു​ടെ​യും ബാ​ന​റി​ല്‍ ന​വീ​ന്‍ യെ​ര്‍​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ര്‍​ന്നാ​ണ് പു​ഷ്പ നി​ര്‍​മി​ക്കു​ന്ന​ത്. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. മി​റോ​സ്ലോ കു​ബ ബ​റോ​സ്‌​ക്കാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി ക്യാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ദേ​വി ശ്രീ ​പ്ര​സാ​ദാ​ണ് ചി​ത്ര​ത്തി​ന്റെ സം​ഗീ​തം സം​വി​ധാ​ന​വും സൗ​ണ്ട് ട്രാ​ക്കും നി​ര്‍​വ​ഹി​യ്ക്കു​ന്ന​ത്.