ക​ണ്ണി​നു പ​ക​രം ക​ണ്ണ്, പ​ല്ലി​നു പ​ക​രം പ​ല്ല്! ക​ടു​വ​യു​ടെ കൊ​ല​മാ​സ് ടീ​സ​ർ എ​ത്തി

10:32 AM Dec 01, 2021 | Deepika.com

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'ക​ടു​വ'​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പൃ​ഥ്വി​യു​ടെ മാ​സ് ഡ​യ​ലോ​ഗും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഒ​രു​മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പു​ന​ല്കി​യ​തു​പോ​ലെ പൃ​ഥ്വി​യു​ടെ കി​ടി​ല​ൻ മാ​സ് ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ട​നീ​ള​മു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ല്കു​ന്ന​ത്.

ജി​നു എ​ബ്ര​ഹാ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ച ചി​ത്രം അ​ടു​ത്തി​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ട്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഷാ​ജി കൈ​ലാ​സ് സം​വി​ധാ​യ​ക​നാ​യി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ക​ടു​വ​യ്ക്കു​ണ്ട്.

പൃ​ഥ്വി​ക്കു പു​റ​മേ സാ​യ് കു​മാ​ര്‍, സി​ദ്ദി​ഖ്, വി​ജ​യ​രാ​ഘ​വ​ന്‍, അ​ജു വ​ര്‍​ഗീ​സ്, ഹ​രി​ശ്രീ അ​ശോ​ക​ന്‍, സം​യു​ക്ത മേ​നോ​ന്‍, സീ​മ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.