വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി മ​ര​ക്കാ​ർ; ഗ്രാ​ന്‍റ് ടീ​സ​ർ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

09:32 PM Nov 30, 2021 | Deepika.com

മോ​ഹ​ന്‍​ലാ​ലി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​റി​ന്‍റെ ഗ്രാ​ന്‍റ് ടീ​സ​ര്‍ പു​റ​ത്ത് വി​ട്ട് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ പു​റ​ത്തു​വ​ന്ന​താ​ണെ​ങ്കി​ലും കോ​വി​ഡ് സൃ​ഷ്ടി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ​യെ തു​ട​ർ​ന്ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന തീ​യ​തി നീ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്രം ഇ​തി​നോ​ട​കം ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നേ​ടി​യി​രു​ന്നു. ര​ണ്ട​ര​വ​ര്‍​ഷം കൊ​ണ്ടാ​ണ് ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന് പു​റ​മേ മ​ഞ്ജു വാ​ര്യ​ര്‍, അ​ര്‍​ജു​ന്‍ സ​ര്‍​ജ, പ്ര​ഭു, കീ​ര്‍​ത്തി സു​രേ​ഷ്, പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, സു​ഹാ​സി​നി, സു​നി​ല്‍ ഷെ​ട്ടി, നെ​ടു​മു​ടി വേ​ണു, ഫാ​സി​ല്‍ തു​ട​ങ്ങി ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.