ആ​വേ​ശ കാ​ഴ്ച​ക​ളു​മാ​യി "83' ട്രെ​യ്‌​ല​ർ

09:31 PM Nov 30, 2021 | Deepika.com

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന '83' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. 1983ലെ ​ഇ​ന്ത്യ​യു​ടെ ച​രി​ത്ര​പ​ര​മാ​യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ര​ൺ​വീ​ർ സിം​ഗ് ക​പി​ൽ ദേ​വി​ന്‍റെ വേ​ഷ​മി​ടു​ന്നു.

താ​ഹി​ർ രാ​ജ് ഭാ​സി​ൻ, ജീ​വ, സാ​ഖി​ബ് സ​ലീം, ജ​തി​ൻ സ​ർ​ന, ചി​രാ​ഗ് പാ​ട്ടീ​ൽ, ഡി​ങ്ക​ർ ശ​ർ​മ്മ, നി​ശാ​ന്ത് ദാ​ഹി​യ, ഹാ​ർ​ഡി സ​ന്ധു, സാ​ഹി​ൽ ഖ​ട്ട​ർ, അ​മ്മി വി​ർ​ക്ക്, അ​ദ്ദി​നാ​ഥ് കോ​ത്താ​രെ, ധൈ​ര്യ ക​ർ​വ, ആ​ർ ബ​ദ്രി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ക​പി​ൽ ദേ​വി​ന്റെ ഭാ​ര്യ റോ​മി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ എ​ത്തു​ന്ന​ത്.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ൽ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ ആ​ണ് ചി​ത്രം മ​ല​യാ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്. ദീ​പി​ക പ​ദു​ക്കോ​ൺ, ക​ബീ​ർ ഖാ​ൻ, വി​ഷ്ണു വ​ർ​ധ​ൻ ഇ​ന്ദൂ​രി, സാ​ജി​ദ് ന​ദി​യാ​ദ്‌​വാ​ല, ഫാ​ന്‍റം ഫി​ലിം​സ്, റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മ്മി​ക്കു​ന്ന​ത്.