യു​ദ്ധ​രം​ഗ​ങ്ങ​ളും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും നി​റ​ഞ്ഞ് മ​ര​ക്കാ​ർ ടീ​സ​ർ

09:03 PM Nov 24, 2021 | Deepika.com

‘മ​ര​ക്കാ​ർ’ സി​നി​മ​യു​ടെ പുതിയ ടീ​സ​ർ എ​ത്തി. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന യു​ദ്ധ​രം​ഗ​ങ്ങ​ളും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും ടീ​സ​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ന്‍​ലാ​ലി​ന് പു​റ​മേ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, പ്ര​ഭു, അ​ര്‍​ജു​ന്‍, ഫാ​സി​ല്‍, സു​നി​ല്‍ ഷെ​ട്ടി, മ​ഞ്ജു വാ​ര്യ​ര്‍, കീ​ര്‍​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നെ​ടു​മു​ടി വേ​ണു, മു​കേ​ഷ്, സി​ദ്ദീ​ഖ്, ര​ഞ്ജി പ​ണി​ക്ക​ര്‍, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം തി​യ​റ്റ​റു​ക​ളി​ലും മ​ര​ക്കാ​ർ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തി​നോ​ട​കം അ​റു​ന്നൂ​റോ​ളം സ്‌​ക്രീ​നു​ക​ള്‍ ചാ​ര്‍​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞെ​ന്നാ​ണ് വി​വ​രം. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ആന്‍റണി പെ​രു​മ്പാ​വൂ​രാ​ണ് നി​ർ​മാ​ണം. ഡോ​ക്ട​ര്‍ റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​ര്‍ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​ണ്.