സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിനെ മാസ് എന്റർടെയ്നർ സ്വഭാവം വെളിവാക്കുന്നതാണ് 45 സെക്കൻഡുകൾ മാത്രമുള്ള ടീസർ.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി രഞ്ജി പണിക്കരും ചിത്രത്തിലെത്തുന്നു.
ഇരുവരെയും കൂടാതെ ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്, അംബിക മോഹന്‍, ശാന്തകുമാരി, ബേബി പാർത്ഥവി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ജോബി ജോർജാണ്. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും മൻസൂർ മുത്തൂട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. നവംബർ 25-ന് കാവൽ തീയറ്ററുകളിലെത്തും.
കാവലായി തമ്പാൻ! തകർപ്പൻ ടീസർ എത്തി
02:39 PM Nov 22, 2021 | Deepika.com