ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി. ആസിഫ്അലി, രജിഷ വിജയന് എന്നിവരാണാ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ ട്രെയ്ലര് റിലീസ് ചെയ്തത്. തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം നൽകിയിരിക്കുന്നു. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് 'എല്ലാം ശരിയാകും' തീയറ്ററിലെത്തിക്കുന്നു.
ഒരു പെണ്ണിന് അവളുടെ അപ്പനാണോ ഭർത്താവാണോ വലുത്?
07:32 PM Nov 05, 2021 | Deepika.com