ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രജിഷ വിജയന് ആണ് ചിത്രത്തിലെ നായിക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം.
ഷാരിസാണ് എല്ലാം ശരിയാകും ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചൻ ആണ് ആസിഫ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.
ഞാൻ സഖാവൊന്നുമല്ല; "എല്ലാം ശരിയാകും' ടീസർ
07:17 PM Oct 04, 2021 | Deepika.com