ഗോകുൽ സുരേഷിനെ നായകനാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി.
"നന്നാവാൻ എന്താ പോംവഴി' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്നിധാനന്ദനാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്നു.
ഉമേഷ് കൃഷ്ണൻ കഥയും തിരക്കഥയുമെഴുതുന്ന ചിത്രം ചാന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായർ ആണ് നിർമിച്ചിരിക്കുന്നത്. ഗോകുൽ സുരേഷിനൊപ്പം ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി. മേനോൻ, മറീനാ മൈക്കിൾ, ഇഷ്ണി, ഷെഹീൻ സിദ്ധിഖ് എന്നിവരും വേഷമിടുന്നു.
"നന്നാവാൻ എന്താ പോംവഴി': അമ്പലമുക്കിലെ വിശേഷങ്ങളിലെ ആദ്യഗാനമെത്തി
06:41 PM Sep 02, 2021 | Deepika.com