കോവിഡ് പശ്ചാത്തലത്തിൽ ഒരുക്കിയ "എ ഹാപ്പി സര്‍പ്രൈസ് ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. ധനുഷ് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രം കോവിഡ് കാലത്ത് കാനഡയില്‍ നിന്നും നാട്ടില്‍ എത്തുന്ന ഒരു യുവാവിന്റെ യഥാർഥകഥയാണ് പറയുന്നത്.
ഒരു യഥാർഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് പിള്ളയാണ്. ലില്ലീസ് ഓഫ് മാര്‍ച്ച് എന്ന മലയാള ചിത്രം സംവിധാനം ചെയ്ത സതീഷ് തരിയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ക്ലബ് മൂവിസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശരത് ആര്. നായരും ചിത്രസംയോജനം ടിജോ കൊടത്തുശ്ശേരിയും നിർവഹിക്കുന്നു. അമല്‍ മനക്കുന്നേലിന്റെ വരികൾക്ക് അഷ്കര്‍ മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
യൂട്യൂബിൽ ഏറെ കാഴ്ചക്കാരുമായി മുന്നേറുന്ന ചിത്രം ഡറാഡൂൺ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എ ഹാപ്പി സർപ്രൈസ്: കോവിഡ് പശ്ചാത്തലത്തിൽ ഒരു മനോഹരചിത്രം
07:34 PM Aug 30, 2021 | Deepika.com