ദൈവകാരുണ്യം അനന്തമാണ്, അവർണനീയമാണ്. വാക്കുകൾ കൊണ്ട് മാത്രം വിവരിക്കാനാവാത്ത ആ സ്നേഹം സംഗീതമായി തുളുമ്പുകയാണ് ഇവിടെ. സിനോ ആന്റണിയുടെ സംഗീതത്തിലൊരുങ്ങിയ "കാരുണ്യരൂപനേ കരുണാമയനേ' എന്ന ക്രിസ്തീയ ഭക്തിഗാനത്തിലൂടെ ഒഴുകുന്നത് ദൈവകാരുണ്യത്തിന്റെ വർണനകളാണ്.
ടെസി ജോൺ ചോളംകരിയിൽ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായിക ഓവിയ ടെസ് അഗസ്റ്റിനാണ്. റേഡിയോ ആഞ്ചലോസ് ആണ് ആൽബം നിർമിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
'കാരുണ്യരൂപനേ കരുണാമയനേ...' ദൈവകാരുണ്യത്തിന്റെ പ്രഘോഷണമായി പുതിയ ഗാനം
04:13 PM Jul 25, 2021 | Deepika.com