വീടുകളില്‍ സ്ത്രീകളുടെ ജീവിതവും സുരക്ഷയും ഏറെ ചര്‍ച്ചയാകുന്ന ഇന്നത്തെ സമൂഹത്തിനു നേരെ കണ്ണാടിയായി മാറി നടി സ്വാസിക അഭിനയിച്ച ഷോര്‍ട് മൂവി സീരീസ് തുടരും-2. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച തുടരും എന്ന ഷോര്‍ട് ഫിലിമിനു രണ്ടാം ഭാഗമാണ് ഇത്തവണ ചര്‍ച്ചയാകുന്നത്.
വീടുകളില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും അറ്റ് കരിപുരണ്ട ജീവിതങ്ങളായി മാറേണ്ടതല്ല സ്ത്രീകളുടെ ജീവിതമെന്നു തുടരും പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു. അള്ള് രാമേന്ദ്രന് , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകന് ബിലഹരിയാണ് തുടരും സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.
വീടുകളില്‍ ദമ്പതികള്‍ക്കിടയില്‍ സ്ത്രീകളുടെ സ്ഥാനം ഏതുവരെ എന്ന വസ്തുതയെ പല രീതിയിലായാണ് ഈ സീരീസ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്വാസികയും റാം മോഹനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
പൂര്‍ണമായും പുതിയ കാലത്തെ കുടുംബാന്തരീക്ഷത്തിലാണ് തുടരും ഒരുക്കിയതെങ്കില്‍ ഇരുവരുടേയും അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്കി ഹൊറര്‍ കോമഡി ജോണറിലാണ് ' തുടരും 2' വന്നിരിക്കുന്നത്. സംസ്ഥാന പുരസ്കാര ജേതാവ് സ്വാസികയുടെ മുമ്പെങ്ങും ചെയ്യാത്ത ഹൊറര്‍ കാരക്ടര്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റാകുന്നത്.
യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം വലിയ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. സൈറ ബാനു എന്ന സിനിമയിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ അബ്ദുള്‍ റഹിമും സംഗീത രംഗത്ത് ശ്രദ്ധേയയായ ഭൂമിയും എഴുത്തുകാരന് ശ്യാം നാരായണനും എഡിറ്റര്‍ വിനു കെ. സനിലും സിങ്ക് സൗണ്ടില്‍ സജീവമായ റോമ്ലിന്‍ മാലിച്ചേരിയും കളറിസ്റ്റ് അര്ജുന് മേനോനുമാണ് ചിത്രത്തിന്റെ അണിയറക്കാര്‍.
കുടുംബത്തിൽ സ്ത്രീകളുടെ സ്ഥാനമെന്ത്? ചർച്ചയായി തുടരും-2
04:28 PM Jul 15, 2021 | Deepika.com