പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന'കോള്‍ഡ് കേസി'ന്റെ ടീസര്‍ പുറത്തെത്തി. എസിപി സത്യജിത്ത് എന്നാണ് കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ജൂൺ 30 ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലെത്തുമെന്നു നേരത്തെ തന്നെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അതിഥി ബാലൻ, ലക്ഷ്മി പ്രിയ, അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, ആത്മിയ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. പൃഥ്വിരാജിന്റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് എന്ന പ്രത്യേകതയുമുണ്ട്. 2020ൽ പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയും' സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രമാണിത്.
ശ്രീനാഥ് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ്. നിർമ്മാണം ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ്.
എനിക്ക് യുക്തിയുടെ ഭാഗത്തെ നിൽക്കാനാവൂ; 'കോള്‍ഡ് കേസി'ന്റെ ടീസര്‍ പുറത്ത്
01:43 AM Jun 20, 2021 | Deepika.com