കു​രി​ശിലെ "സ്നേ​ഹ​ത്തി​ന്‍റെ മു​റി​വു​ക​ൾ'; ശ്ര​ദ്ധ നേ​ടി പു​തി​യ ക്രി​സ്തീ​യ​ഗാ​നം

05:17 PM Jun 06, 2021 | Deepika.com

കു​രി​ശി​ൻ​ചു​വ​ട്ടി​ൽ നി​ന്നൊ​ഴു​കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ ക​ട​ൽ​പോ​ലെ ഒ​രു ഭ​ക്തി​ഗാ​നം. ഡ്രോ​പ്സ് മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ പു​തി​യ ഗാ​ന​മാ​യ സ്നേ​ഹ​ത്തി​ന്‍റെ മു​റി​വു​ക​ൾ ആ​സ്വാ​ദ​ക​പ്രീ​തി നേ​ടി മു​ന്നേ​റു​ന്നു. പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഗാ​നം റി​ലീ​സ് ചെ​യ്ത​ത്.

നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ്‌ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വും ദീ​പി​ക പ​ത്ര​ത്തി​ലെ വി​വി​ധ മാ​ഗ​സി​നു​ക​ളു​ടെ എ​ഡി​റ്റ​റും ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നു​മാ​യ ഫാ. ​റോ​യ് ക​ണ്ണ​ഞ്ചി​റ സി​എം​ഐ ആ​ണ് "സ്നേ​ഹ​ത്തി​ന്‍റെ മു​റി​വു​ക​ൾ'​ക്ക് വ​രി​ക​ളൊ​രു​ക്കി​യ​ത്. നി​ര​വ​ധി ഗാ​ന​ങ്ങ​ൾ​ക്കു ര​ച​ന​യും സം​ഗീ​ത​വും പ​ക​ർ​ന്ന സി​നോ ആ​ന്‍റ​ണി​യാ​ണ് ഈ ​ഗാ​ന​ത്തി​നു വേ​റി​ട്ട രീ​തി​യി​ൽ സം​ഗീ​തം ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് ശ​ബ്ദം പ​ക​ർ​ന്ന യ​മു​ന മാ​ത്യു ആ​ണ് ഈ ​ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത്. ഡ്രോ​പ്‌​സ് മീ​ഡി​യ മ്യൂ​സി​ക് ബാ​ൻ​ഡ് ടീം ​പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ജോ​ജി മാ​നു​വ​ൽ ഗ്രാ​ഫി​ക്സും ഒ​രു​ക്കി​യി​രി​ക്കു​ന്നു.