നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിനു ശേഷം തക്കേപാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപാട്ട് നിര്‍മിക്കുന്ന പുതിയ ചിത്രം തുരുത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്തും അവിടെത്തുന്ന പോലീസ് സംഘവും പിന്നീടുണ്ടാകുന്ന സംഘര്‍ഷഭരിതമായ നിമിഷങ്ങളാണ് ട്രെയിലറിലൂടെ പറയുന്നത്. ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. പുതുമുഖങ്ങളായ സഞ്ജു പ്രഭാകര്‍, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
തുറമുഖത്തു നിന്നും തുരുത്തിലേക്ക്; ശ്രദ്ധ നേടി തുരുത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ട്രെയിലര്‍
07:00 PM May 29, 2021 | Deepika.com