അ​റു​പ​ത്ത​യ്യാ​യി​രം റു​പ്യേ​യ്ക്ക് 65 സാ​രി വാ​ങ്ങി 65 ദി​വ​സം ഉ​ടു​ക്കാം; പ​ദ്മ​യു​ടെ ടീ​സ​ർ

05:57 PM May 21, 2021 | Deepika.com

സു​ര​ഭി ല​ക്ഷ്മി ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​യ പ​ദ്മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു വ​ലി​യ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ഥ പ​റ​യു​ന്ന " പ​ദ്മ " യി​ലെ നാ​യ​ക​നെ അ​നൂ​പ് മേ​നോ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​തും അ​നൂ​പ് മേ​നോ​ന്‍ ത​ന്നെ​യാ​ണ്.

അ​നൂ​പ് മേ​നോ​ന്‍ സ്‌​റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ല്‍ അ​നൂ​പ് മേ​നോ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, മെ​റീ​ന മൈ​ക്കി​ള്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍. മ​ഹാ​ദേ​വ​ന്‍​ത​മ്പി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ്വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍ ബാ​ദു​ഷ.

നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടി നാ​ല് വ​ർ​ഷ​ത്തോ​ള​മു​ള്ള ആ ​കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ലാ​ണ് കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തി​യ​തെ​ന്ന് ന​ടി സു​ര​ഭി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പ​ങ്കു​വ​ച്ചു​കൊ​ണ്ട് കു​റി​ച്ചു. "നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടി​യ​പ്പോ​ൾ എ​ല്ലാ​വ​രും പ​റ​ഞ്ഞു ഇ​നി സു​ര​ഭി​ക്ക് ന​ല്ല ന​ല്ല സി​നി​മ​ക​ൾ വ​രും, ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി എ​ത്തും എ​ന്നൊ​ക്കെ.

നാ​ല് വ​ർ​ഷ​ത്തോ​ള​മു​ള്ള ആ ​കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ, ഞാ​നൊ​രു കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ക​യാ​ണ് പ​ദ്മ എ​ന്ന അ​നൂ​പ് മേ​നോ​ൻ ചി​ത്ര​ത്തി​ലൂ​ടെ. അ​നൂ​പ് മേ​നോ​ന്‍റെ ഈ ​സി​നി​മ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ണ്, നി​ങ്ങ​ൾ​ക്കും പ്രി​യ​പ്പെ​ട്ട​താ​ക​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്നു. സു​ര​ഭി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.