"കാണാം സാറെ'; കട്ടക്കലിപ്പില്‍ തുറമുഖം ടീസര്‍

02:02 PM May 13, 2021 | Deepika.com

രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്‍റെ ഓഫീഷ്യൽ ടീസർ റിലീസായി. 2020 ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. 2021മേയ് 13നാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീയതിയും നീളുകയായിരുന്നു

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്.