ദുൽഖർ സൽമാൻ പോലീസ് ഓഫീസറായിട്ടെത്തുന്ന സല്യൂട്ടിന്റെ ടീസർ പുറത്തിറങ്ങി. പോലീസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. രാഷ്ട്രീയ സിനിമയിലേതു പോലെ പോലീസിനെ വെല്ലുവിളിക്കുന്ന സമരക്കാരെയും പോലീസ് ഓഫീസറായ ദുൽഖറിനെയും ടീസറിൽ കാണാം. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.
ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി – സഞ്ജയ് ആണ് തിരക്കഥ. സംഗീതം - സന്തോഷ് നാരായണൻ.
"നട്ടെല്ലുണ്ടെങ്കിൽ പുറത്തേക്ക് ഇറങ്ങി വാടാ'; പോലീസ് ഓഫീസറായി ദുൽഖർ
09:49 PM Apr 05, 2021 | Deepika.com