ഫഹദ് ഫാസിലിന്റെ തകർപ്പൻ പ്രകടനവുമായി മാലിക്കിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, തമിഴ് നടൻ വിജയ്സേതുപതി അടക്കമുള്ള താരങ്ങൾ ട്രെയ്ലർ പങ്കുവച്ചിട്ടുണ്ട്. 'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മാലിക്ക്.
സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രമാണിത്. മാലിക്കിനുവേണ്ടി വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. 2020 ഏപ്രിൽ മാസം റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു. 2021 മെയ് 13 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി.
വല്ലാത്ത ഭാവത്തിൽ സുലൈമാൻ മാലിക്; മാലിക്കിന്റെ ട്രെയ്ലർ പുറത്തിറങ്ങി
07:12 PM Mar 25, 2021 | Deepika.com