മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദ പ്രീസ്റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. സിനിമയുടെ ആദ്യം ടീസർ ജനുവരി 14ന് റിലീസ് ചെയ്തിരുന്നു. ആദ്യ ടീസറിലെ ദുരൂഹത ഇതിലും തുടരുന്നുണ്ട്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.
ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ ജോഫിൻ തന്നെയാണ്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്.
"ശരിക്കും ഫാദർ ബനഡിക്ട് ആരാണ്'; സസ്പെൻസ് നിറച്ച് ദ പ്രീസ്റ്റിന്റെ ടീസർ
06:44 PM Feb 27, 2021 | Deepika.com