ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആദ്യഭാഗത്തിലേതുപോലെ ഈ ചിത്രത്തിലും സസ്പെൻസും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും ഉണ്ടാകുമെന്ന സൂചനയാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്. ദൃശ്യത്തിന്റെ തുടർച്ച എന്ന രീതിയിലാണ് രണ്ടാംഭാഗവും ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിൽ മീന, സിദ്ധിഖ്, മുരളി ഗോപി, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങിയവരും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
ഭയവും ടെൻഷനും വീണ്ടും! ആകാംക്ഷയുണർത്തി ദൃശ്യം 2 ട്രെയിലർ
05:34 PM Feb 06, 2021 | Deepika.com