ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ ചിത്രമായ ജനഗണമനയുടെ പ്രോമോ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിൽ പൃഥ്വിരാജ് തന്നെയാണ് പ്രോമോ പുറത്തുവിട്ടത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന "ജനഗണമന' പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമിക്കുന്നത്. പോലീസിന്റെ ചോദ്യംചെയ്യൽ രംഗമാണ് പ്രോമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വേഷത്തിൽ സുരാജ് എത്തുമ്പോൾ പൃഥ്വിരാജ് തടവുകാരനായാണ് ചിത്രത്തിൽ.
ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. സുദീപ് ഇളമൺ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.
"ഗാന്ധിയെ കൊന്നതിന് രണ്ടുപക്ഷമുള്ള നാടാ സാറേ ഇത്...' റിപ്പബ്ലിക് ദിനത്തിൽ ജനഗണമനയുടെ പ്രോമോ എത്തി
01:14 PM Jan 26, 2021 | Deepika.com