വിജയ് ആന്റണിയെ നായകനാക്കി ആനന്ദകൃഷ്ണന് സംവിധാനം ചെയ്യുന്ന 'വിജയരാഘവൻ' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മികയാണ് നായിക.
ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ടി.ഡി. രാജയും, ഡി.ആര് സഞ്ജയ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിജയ് ആന്റണിയുടെ "വിജയരാഘവന്'; ടീസര്‍ എത്തി
05:42 PM Jan 02, 2021 | Deepika.com