പുതുവർഷത്തെ വരവേല്ക്കാൻ ആശംസാഗീതവുമായി സംഗീതസംവിധായകൻ ഗോപിസുന്ദർ. "ന്യൂ ബിഗിനിംഗ്സ്' എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യകിരണങ്ങൾ നമ്മുടെ മനസുകളിൽ വെളിച്ചം നിറക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ സമർപ്പിക്കുന്നത്.
പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്, ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശസ്തയായ മെറിൽ ആൻ മാത്യൂ ആണ്.
കൂടാതെ, 62 രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി പുതുവത്സര ആശംസകൾ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. പാശ്ചാത്യശൈലിയിലാണ് ഗോപിസുന്ദർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈ ഗാനത്തിന്റെ ക്രിയേറ്റീവ് ഹെഡ് യൂസഫ് ലെൻസ്മാൻ ആണ്, നിതിൻ പി മോഹൻ ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച് റിവർ ചിത്രസംയോജനവും നിർവഹിക്കുന്നു.
"ന്യൂ ബിഗിനിംഗ്സ് '- പുതുവർഷ സന്ദേശ ഗാനവുമായി ഗോപിസുന്ദർ
04:39 PM Jan 02, 2021 | Deepika.com