സിനോ ആന്റണി വരികളൊരുക്കി സംഗീതം നിര്‍വഹിച്ച് സംവിധാനം ചെയ്ത കുളിര്മഞ്ഞിന് രാവില്‍ എന്ന ക്രിസ്മസ് കരോള്‍ ഗാനം അഭിനന്ദനം നേടുന്നു. റോബിന് മാത്യുവാണ് കോ ഓര്‍ഡിനേറ്റര്‍.
ഡ്രോപ്സ് മീഡിയ എന്റര്ടെയ്ന്മെന്റ്, മരിയന്‍ വിഷ്വല്‍ മീഡിയ എന്നീ ബാനറുകളില്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുത് ഡെല്‍ജിന്‍ ഷാജി, ജോയല്‍ ജോണ്‍, ജീവന് ജോസ്, മരിയ ഫ്രാന്‍സിസ്, ക്രിസ്റ്റീന റോസ് ജോര്‍ജ്, എലിസബത്ത് ജോസ്, നേഹ ഷൈന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്.
വിനു കണ്ടത്തിലാണ് ഗാനത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. മനസിൽ നന്മയും സ്നേഹവും നിറച്ച് ഉണ്ണിയേശുവിനെ കാത്തിരിക്കുന്നവർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്ന വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്.
ക്രിസ്മസ് ദിനങ്ങളെ തരളിതമാക്കാൻ "കുളിർമഞ്ഞിൻ രാവിൽ'
09:58 AM Dec 12, 2020 | Deepika.com