അജിത് നായർ എഴുതി സംവിധാനം ചെയ്ത "മിസ്റ്റ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോൺവെക്സ് സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ട്, പേർളി ഹെണെസ്റ്റ് എന്നിവർ ചേർന്നാണ് മിസ്റ്റ് നിർമിച്ചിരിക്കുന്നത്.
പൂർണമായും ബഹ്റിനിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം കാലികപ്രാധാന്യമുള്ള വിഷയമാണ് പറയുന്നത്. ഏതൊരു അവസ്ഥയിലും കുട്ടികൾക്ക് താങ്ങും തണലുമായി, അവർക്ക് എന്തും തുറന്നു പറയാനുള്ള വേദിയായി അച്ഛനമ്മമാരുടെ സാമീപ്യം മാറുമെന്നതാണ് മിസ്റ്റിന്റെ സന്ദേശം.
ഓഡ്രി മിറിയം എന്ന ഡിജിറ്റൽ മീഡിയ/ അനിമേഷൻ ബിരുദ വിദ്യാർഥിനിയാണ് ഹ്രസ്വചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. മഹാസും ഷാ, പ്രെറ്റി മേരി ജോബ്, എഡിത് റോബെറോ, നന്ദു അജിത്, ഗോപു അജിത്, നന്ദന ഉണ്ണികൃഷ്ണൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജിഷ് മുണ്ടക്കൽ ആണ് ചിത്രസംയോജനം.
മാതാപിതാക്കൾക്കുള്ള സന്ദേശമായി മിസ്റ്റ്
04:10 PM Nov 24, 2020 | Deepika.com