ശ്രീനാഥ് ഭാസിയെ നായകനാക്കി ഗിരീഷ് മനോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മുത്തം നൂറുവിധ'ത്തിന്റെ ടൈറ്റിൽ ടീസർ എത്തി. നടന്മാരായ പൃഥ്വിരാജും ആസിഫ് അലിയും അജു വർഗീസും സംവിധായകൻ മിഥുൻ മാനുവൽ തോമസും ചേർന്നാണ് ടീസർ പുറത്തിറക്കിയത്.
നീ കോ ഞ ചാ, ലവ കുശ എന്നീ ചിത്രങ്ങൾക്കു ശേഷം ഗിരീഷ് മനോ ഒരുക്കുന്ന "മുത്തം നൂറുവിധം' ഒരു പ്രണയ കഥയാണ് ഇത്തവണ പറയുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ്.
എറണാകുളം, വർക്കല, ആസാം, ലേ ലഡാക് എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ ആരംഭിക്കും.
ശ്രീനാഥ് ഭാസിയുടെ "മുത്തം നൂറുവിധം' എത്തുന്നു; ടൈറ്റിൽ ടീസർ പുറത്തിറങ്ങി
02:46 PM Nov 21, 2020 | Deepika.com