നൂല്‍പ്പാലം എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രെെം ത്രില്ലര്‍ ചിത്രമായ 99 ക്രെെം ഡയറിയുടെ ടീസർ പുറത്തിറങ്ങി.
രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999ല്‍ നടന്ന നക്സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന അന്വേഷണമാണ് 99 ക്രെെം ഡയറിയുടെ ഇതിവൃത്തം.
ജിബു ജേക്കബ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസര്‍ രവി പ്രസാദായി വിപിന്‍ മംഗലശേരിയും അഭിനയിക്കുന്നു.
ഗായത്രി സുരേഷ്, ഫര്‍സാന, പയസ്, പ്രമോദ് പടിയത്ത്, ധ്രുവ് നാരായണന്, ഷിബു ലാസര്‍, സുമ ദേവി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം മുജീബ് ജുജൂസും സംഗീതം അരുണ്‍ കുമാരനും നിർവഹിക്കുന്നു.
അന്വേഷണകഥയുമായി 99 ക്രെെം ഡയറി; ടീസർ പുറത്തിറങ്ങി
04:24 PM Oct 19, 2020 | Deepika.com