കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ "കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍' എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ "കണ്ണാംതുമ്പീ പോരാമോ...' പ്രശസ്ത സംഗീത സംവിധായകന് ഔസേപ്പച്ചന് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു.
ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണമായും ദുബായ്യില് ചിത്രീകരിച്ച ഈ സംഗീത ആല്‍ബം പ്രമോദ് പപ്പന് സംവിധാനം ചെയ്യുന്നു. ബേബി ഫ്രേയ, ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു. ഹരിത ഹരീഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രമോദ് പപ്പന്, ഷിഹാബ് ഒമല്ലൂര്‍ എന്നിവർ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ "കണ്ണാംതുമ്പി' പ്രകാശനം ചെയ്തത്.
കണ്ണാംതുമ്പി വീണ്ടുമെത്തി, പുതിയ ഭാവത്തിൽ, പുതിയ രൂപത്തിൽ
03:56 PM Aug 20, 2020 | Deepika.com