കൊറോണ ഭീതി നാടെങ്ങും പടരുന്ന വേളയില്‍ നാടിന് കാവലായവര്ക്കു വേണ്ടിയും ഈ സമയവും കടന്നുപോകുമെന്ന പ്രത്യാശ ഏവരിലേക്കും പങ്കുവച്ചുകൊണ്ടുമുള്ള സംഗീതോപഹാരം നവ്യാനുഭൂതി സമ്മാനിക്കുന്നു. ഒരുമയുടെ കരുത്ത് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന് വരികള്‍ തയാറാക്കി സംഗീതമൊരുക്കിയത് സിനോ ആന്റണിയാണ്.
നിസാര്‍ മാമ്പാട്, ബിന്‍സി ബിനോയ്, സുനീഷ് മാത്യു, അജീഷ് മാത്യു, ദിനീത് ഏബ്രഹാം, സിനോ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ ദാമിയോ ആണ് ആല്‍ബത്തിനു വേണ്ടി കാമറ ചലിപ്പിച്ചത്. റഫീഖ് വടക്കൻഞ്ചേരിയാണ് എഡിറ്റിംഗ് നിർവഹിച്ചത്.