കീർത്തി സുരേഷ് നായികയാകുന്ന പെൻഗ്വിൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സാമന്ത അക്കിനേനിയും തപ്സി പന്നുവും തൃ ഷയും മഞ്ജു വാര്യരും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.
സ്വന്തം കുഞ്ഞിന്റെ രക്ഷയ്ക്കായി ഒരമ്മ നടത്തുന്ന തീവ്രശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദുഃസ്വപ്നങ്ങള്‍ സത്യമായി മാറിയ അമ്മയെന്നാണ് ടീസര്‍ പങ്കുവച്ചു കൊണ്ട് കീര്‍ത്തി പറയുന്നത്. ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടത്.
ചിത്രം ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂണ്‍ 19-ന് റിലീസ് ചെയ്യും. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് പെൻഗ്വിൻ നിർമിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
സൈക്കോളജിക്കൽ ത്രില്ലറുമായി കീർത്തി; പെൻഗ്വിന്റെ ടീസറെത്തി
06:56 PM Jun 10, 2020 | Deepika.com