ആസ്വാദകഹൃദയങ്ങളിൽ പ്രണയത്തിന്റെ കുളിരും വിരഹത്തിന്റെ വേദനയും പകർന്ന് ഒരു തമിഴ് സംഗീത ആൽബം യൂട്യൂബിൽ തരംഗമായി മാറുന്നു. "ഉൻ കാതൽ എന്നെ തൊട്ടു സൊല്ലുതേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകരായ സൂരജ് സന്തോഷും അമൃത ജയകുമാറും ചേർന്നാണ്. എൻ. ജയകുമാറിന്റെ വരികൾക്ക് ഈണംപകർന്നിരിക്കുന്നത് സിദ്ധാർഥ് പ്രദീപ്. അനുമോദ് ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
കണ്ണൻ രാജേന്ദ്രൻ, ആശിഷ് ജോർജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. അനുമോദ്, ആദര്‍ശ് നന്ദകുമാര്‍, ഗാന ഭട്ട്, അനീഷ അനു, ആന്റണി ജോണ്‍ തോമസ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതുവരെ ആയിരക്കണക്കിന് പേരാണ് കണ്ടത്.
"ഉൻ കാതൽ എന്നെ തൊട്ടു സൊല്ലുതേ..’- പ്രണയമധുരവും വിരഹവേദനയും പകർന്ന് ഒരു ഗാനം
05:07 PM May 06, 2020 | Deepika.com