മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ചരിത്രസിനിമയുടെ ദൃശ്യമികവുള്ള ഫ്രെയിമുകളും കിടിലൻ ഡയലോഗുകളും കോർത്തിണക്കിയതാണ് രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ.
മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ധിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
അഞ്ച് ഭാഷകളിൽ 5,000 തീയറ്ററുകളിലായി മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആശിർവാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് സിനിമ നിർമിക്കുന്നത്.
"കടലിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്'- മരയ്ക്കാറിന്റെ ബ്രഹ്മാണ്ഡ ട്രെയിലർ
05:37 PM Mar 06, 2020 | Deepika.com