സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ഫാമിലി എന്റർടെയ്നറായിരിക്കും എന്നതിന്റെ സൂചനയാണ് ട്രെയിലർ നല്കുന്നത്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്.
സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. വേഫെറർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സന്തോഷ് വർമ, ഡോ. കൃതയ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ഈണം നൽകുന്നു.
ഓർമയുണ്ടോ ഈ മുഖം.! മാസ് ഡയലോഗുമായി സുരേഷ് ഗോപി വീണ്ടും; ട്രെയിലർ കാണാം
07:19 PM Feb 01, 2020 | Deepika.com